Press "Enter" to skip to content

‘ദുബായ് രാജകുമാരി’യെ ദുരൂഹ സാഹചര്യത്തില്‍ ഗോവയില്‍ കാണാതായി

ദുബായ് രാജകുടുംബത്തിലെ അംഗമാണ് താനെന്ന വീഡിയോയിലുടെ പുറത്തു വിട്ട ഷെയ്ഖ് ലത്തിഫ എന്ന യുവതിയെ ഗോവയില്‍ കാണാതായി. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് സയിദ് അല്‍ മക്തൂമിന്റെ മകളാണ് ഇവരെന്നാണ് ഇവര്‍ വീഡിയോയില്‍ അവകാശപ്പെട്ടിരിക്കുന്നത്. ഈ വീഡിയോ എന്റെ ജീവിതത്തിലെ അവസാന വീഡിയോയായിരിക്കുമെന്നതിനാലാണ് ഞാനീ വീഡിയോ തയ്യാറാക്കുന്നത് എന്നു യുവതി വീഡിയോയില്‍ പറയുന്നുണ്ട്.

ദാവൂദ് ഇബ്രാഹിമിന്റെ സഹായി ഫറൂക് തക്ലയെ വിജയകരമായി ഇന്ത്യയിലെത്തിച്ചതിന് പിന്നാലെ ഇന്ത്യന്‍ ഭരണകൂടത്തിന് വലിയൊരു തലവേദനയായിരിക്കുകയാണ് ഈ വീഡിയോ. മാര്‍ച്ച് നാലിന് വൈകുന്നേരം നാലരയോടെയാണ് ഷെയ്ഖ് ലത്തീഫ തന്റെ സെല്‍ഫി വീഡിയോ വാട്സ്ആപ്പിലൂടെ പങ്കുവച്ചിരിക്കുന്നത്. താനും അമേരിക്കക്കാരനായ സുഹൃത്ത് ഹാര്‍വെ ജൂബര്‍ട്ടും ഒരു സംഘം തോക്കു ധാരികളാല്‍ ചുറ്റപ്പെട്ടിരിക്കുന്നുവെന്നും അവര്‍ തങ്ങള്‍ക്ക് നേരെ നിറയൊഴിക്കുകയാണെന്നും ഇവരുടെ വീഡിയോയില്‍ പറയുന്നു. അമേരിക്കന്‍ രജിസ്ട്രേഷനിലുള്ള ഒരു ബോട്ടില്‍ നിന്ന് ഇന്ത്യന്‍ തീരത്തു നിന്നും 50 മൈല്‍ അകലെ നിന്നാണ് ഇവര്‍ മെസേജ് അയച്ചിരിക്കുന്നതെന്നാണ് സംശയിക്കുന്നത്.

ഫെബ്രുവരി 26ന് ലത്തീഫ യുഎഇയിലെ പൗരന്മാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഡിറ്റെയ്ന്‍ഡ് ഇന്‍ ദുബൈ എന്ന സംഘടനയ്ക്ക് അയച്ച മെയിലോടെയാണ് ഇവരെ പറ്റിയുള്ള വാര്‍ത്തകള്‍ പുറത്തു വന്നു തുടങ്ങിയത്. താന്‍ പീഡിപ്പിക്കപ്പെടുന്നുവെന്നും സഹായം വേണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. തന്റെ ഒരു സഹോദരനെ സഹായിച്ചതിന്റെ പേരില്‍ ദുബൈയില്‍ താന്‍ പീഡനം അനുഭവിച്ചു വരികയായിരുന്നുവെന്നും അതിനാല്‍ താന്‍ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നുവെന്നും ലത്തീഫ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അമേരിക്കന്‍-ഫ്രഞ്ച് വംശജനായ ഹാര്‍വെ ജൂബെര്‍ട്ട് എന്ന എഴുത്തുകാരനാണ് ഇവരെ ദുബൈയില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിച്ചത്. ഇന്ത്യന്‍ തീരത്തു നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ പിടിക്കപ്പെടുകയായിരുന്നുവെന്നാണ് സംശയിക്കപ്പെടുന്നത്.

യുകെ കേന്ദ്രമാക്കിയുള്ള ഡിറ്റെയ്ന്‍ഡ് ഇന്‍ ദുബായ് എന്ന ഏജന്‍സി അമേരിക്ക, യുകെ, ഇന്ത്യ എന്നിവിടങ്ങളിലേക്ക് ഇവരെ കാണാനില്ല എന്ന റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ നിന്നും ഇതേക്കുറിച്ച് മറുപടിയൊന്നും ലഭിച്ചിട്ടില്ല. രണ്ടുപേരും ദുബൈയില്‍ നിന്നും ഒരു ബോട്ടില്‍ ഇന്ത്യയിലെത്തിയെന്നാണ് ഡിറ്റെയ്ന്‍ ഇന്‍ ദുബായ് കരുതുന്നത്.

സമീപകാലത്ത് ദുബൈ രാജകുടുംബത്തിലുണ്ടായ പ്രതികാര നടപടികളുടെ ഭാഗമാണോ ഈ വീഡിയോയുമെന്നാണ് സംശയിക്കപ്പെടുന്നത്. നിരവധി രാജകുടുംബാംഗങ്ങളാണ് അടുത്തകാലത്ത് സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ അറസ്റ്റിലായത്. ഇന്ത്യന്‍ അധികൃതര്‍ ഇത്തരമൊരു കേസിനെക്കുറിച്ച് തങ്ങള്‍ക്ക് ധാരണയില്ലൊണ് പറയുന്നത്. സത്യാവസ്ഥ എന്താണെന്നതിനെ കുറിച്ച് അന്വേക്ഷിച്ചു വരികയാണ്.

More from NationalMore posts in National »

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *