Press "Enter" to skip to content

തുടര്‍ച്ചയായി അഞ്ച് തവണ ഭരണം കൈയ്യടക്കിയ ഗോരഖ്പൂരില്‍ ബിജെപിക്ക് ദയനീയ പരാജയം; ഞെട്ടിത്തരിച്ച് ബിജെപി ദേശീയ നേതൃത്വം

ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരില്‍ ബിജെപിയ്ക്ക് കനത്ത തിരിച്ചടി. യോഗി ആദിത്യനാഥ് തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ച മണ്ഡലത്തിലെ തിരിച്ചടി ബിജെപി ദേശീയ നേതൃത്വത്തെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലും ബിജെപി വളരെ ദയനീയ അവസ്ഥയാണ് നേരിടുന്നത്.

2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യോഗി മൂന്ന് ലക്ഷത്തിലേറെ വോട്ടിന് ജയിച്ച മണ്ഡലമാണ് ഗോരഖ്പൂര്‍. ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യ എംപി സ്ഥാനം രാജിവെച്ച ഒഴിവിലേക്ക് നടന്ന ഫുല്‍പൂരിലും ബിജെപി തിരിച്ചടി നേരിടുകയാണ്.

പത്തൊന്‍പത് റൗണ്ട് വോട്ടെണ്ണി തീര്‍ന്നപ്പോള്‍ 19000ത്തിലധികം വോട്ടിന്റെ ലീഡ് സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥി പ്രവീണ്‍ കുമാര്‍ നിഷാദിനുണ്ട്. ഫുല്‍പൂരില്‍ പതിനഞ്ച് റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ 22842 വോട്ടിന്റെ ലീഡുമായി എസ്പി സ്ഥാനാര്‍ത്ഥി നാഗേന്ദ്ര പ്രതാപ് പട്ടേലും മുന്നിലാണ്.

അതേസമയം, ബിജെപിക്ക് ജനം പുറത്തേക്കുള്ള വഴി കാണിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ബിജെപിയുടെ കര്‍ഷക വിരുദ്ധ, യുവജന വിരുദ്ധ, സ്ത്രീവിരുദ്ധ നയങ്ങള്‍ക്കെതിരെ ജനം ശബ്ദിച്ചിരിക്കുകയാണെന്നാണ് ബിജെപിയുടെ പരാജയത്തില്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പ്രതികരിച്ചത്.

More from NationalMore posts in National »

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *