Press "Enter" to skip to content

ഐപിഎസ് ഓഫീസര്‍ വിദ്യാര്‍ത്ഥിക്ക് സല്യൂട്ട് നല്‍കി; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സല്യൂട്ട് ചെയ്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിയ്ക്ക് തിരിച്ച് സല്യൂട്ട് നല്‍കിയ ഐപിഎസ് ഉദ്യോഗസ്ഥന് സോഷ്യല്‍ മീഡിയയുടെ കയ്യടി. ബെംഗളൂരുവിലെ ഐപിഎസ് ഉദ്യോഗസ്ഥന്‍ ടിഎസ് സുനില്‍കുമാറാണ് ഇപ്പോള്‍ താരമായിരിക്കുന്നത്. ബെംഗളൂരു സിറ്റി പോലീസ് എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റിലാണ് സുനില്‍ കുമാര്‍ ബെംഗളൂരു പോലീസ് മേധാവിയായി ചുമതലയേല്‍ക്കുന്നത്. ബംഗളൂരുവിലെ മല്യ ആശുപത്രിയില്‍ നിന്ന് സഹപ്രവര്‍ത്തകരോടൊപ്പം പുറത്തേക്ക് ഇറങ്ങുകയായിരുന്ന സുനില്‍ കുമാര്‍ ഐപിഎസിന് സമീപത്ത് നിന്ന വിദ്യാര്‍ത്ഥി സല്യൂട്ട് ചെയ്തു. ഇത് കണ്ട സുനില്‍ കുമാര്‍ തിരിച്ചും സല്യൂട്ട് ചെയ്തു. ഫെയ്സ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്ത വീഡിയോ നിരവധി പേര്‍ കണ്ടു കഴിഞ്ഞു.

.

A respect given by a uniform to a uniform shows the value of discipline.Commissioner of Police , Shri. T Suneel Kumar, IPS and a school boy respecting each other, capturing the proud moment of respect and discipline.ಗೌರವ – ಹುದ್ದೆ, ವಯಸ್ಸು, ಸ್ಥಾನಮಾನಗಳನ್ನೂ ಮೀರಿದ್ದು"ನಮ್ಮ ಹೆಮ್ಮೆ – ನಮ್ಮ ಶಿಸ್ತು"

Posted by BENGALURU CITY POLICE on Friday, March 9, 2018

More from NationalMore posts in National »

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *